മൃതിയെക്കാള്‍ ഭയാനകമായ ഇരുട്ട്...
ഞാന്‍ ഭയപ്പെടുന്നത് എന്തിനെ ആണെന്ന് എനിക്കറിയില്ല...
ഒരു പക്ഷെ, ഈ അസഹ്യമായ നിശബ്ദദ.. ഈ ഏകാന്തത...
അടുത്ത് ആരോ നില്ല്കുന്നുവോ... ഇരുട്ട് എല്ലാം മറയ്കുന്നു...
ഇരുട്ട്... അവള്‍ എന്റെ ഭയം ആഘോഷം ആക്കുകയാണ്...
പണ്ടും അവള്‍ ഇങ്ങനെ ആയിരുന്നു... എന്റെ വളരെ അടുത്ത്, എന്റെ കൈ കോര്‍ത്ത് നിന്നവരെ പോലും ഞാന്‍ കണ്ടില്ല... അവള്‍ ഒരു പുകമറയായി അവരെ അകറ്റി... ആ ഇരുട്ടില്‍ അവര്‍ അകന്നത് പോലും ഞാന്‍ കണ്ടില്ല... എപ്പോഴോ ഇടറി വീഴാന്‍ നേരം, അറിയാതെ ഞാന്‍ കൈ നീട്ടി... അവര്‍ അവിടെ ഉണ്ടാക്കും എന്നാ പ്രതീക്ഷയില്‍ ...
ആരും ഉണ്ടായിരുന്നില്ല ... ഞാന്‍ വീണു... അവള്‍ പൊട്ടി ചിരിച്ചു...
ഇന്നും അവള്‍ ചിരിക്കയാണ്... എന്റെ ഭയം അവള്‍ ആഘോഷിക്കയാണ്...
No comments:
Post a Comment